Tuesday, 20 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

വിനോദയാത്രയ്ക്കെത്തിയ മലയാളി വിദ്യാർഥിനിയെ കർണാടകയിൽ വെള്ളച്ചാട്ടത്തിനു സമീപം കാണാതായി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

ബെംഗളൂരു ∙ പാലക്കാട് സ്വദേശിയായ പത്താം ക്ലാസ് വിദ്യാർഥിനിയെ ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിനു സമീപം കാണാതായി. കടമ്പഴിപ്പുറം കൂത്തറ വീട്ടിൽ രമേഷിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദയെ (15) ബാബാബുധാൻഗിരിയിലെ മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ നിന്നാണു കാണാതായത്. കുടുംബാംഗങ്ങൾ ഉൾപ്പെടെ 40 പേരടങ്ങുന്ന സംഘത്തിനൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് 5.30നാണു കാണാതായത്. യാത്രാ സംഘം സ്വന്തം നിലയ്ക്ക് തിരച്ചിൽ നടത്തിയ ശേഷം രാത്രി എട്ടരയോടെ പൊലീസ് ഔട്ട്പോസ്റ്റിൽ വിവരമറിയിച്ചു. തുടർന്ന് പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേർന്ന് തിരച്ചിൽ നടത്തുന്നുണ്ട്. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ചും തിരച്ചിൽ നടത്തുന്നുണ്ട്. പശ്ചിമഘട്ട മലനിരകളിലെ ബാബാബുധാൻഗിരിക്കു സമീപമാണ് മാണിക്യധാര. ഇവിടം നിബിഡ വനമേഖലയല്ലെന്നും തിരക്കേറിയ വിനോദസഞ്ചാര കേന്ദ്രമാണെന്നും എസ്പി ജിതേന്ദ്ര കുമാർ ദയാമ പറഞ്ഞു.

പശ്ചിമഘട്ടത്തിലെ തന്നെ കുടക് തഡിയൻഡമോൾ കുന്നുകളിൽ ട്രെക്കിങ്ങിനിടെ കഴിഞ്ഞ 2ന് വഴിതെറ്റിയതിനെ തുടർന്ന് കുടുങ്ങിയ നാദാപുരം ഇയ്യങ്കോട് സ്വദേശിനി ശരണ്യയെ വനമേഖലയിൽ നിന്ന് 5ന് രക്ഷപ്പെടുത്തിയിരുന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *