Wayanad

ചുരത്തിൽ വാഹനങ്ങൾ നിരതെറ്റിച്ചെത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നു; ശ്രദ്ധയിൽപ്പെട്ടാൽ നിങ്ങൾക്കും പരാതി നൽകാം

ലക്കിടി: താമരശ്ശേരി ചുരത്തിൽ വാഹനഗതാഗതം തടസ്സപ്പെടുമ്പോൾ ലൈനായി വാഹനങ്ങൾ കിടക്കുമ്പോൾ ചില വിരുതന്മാർ എതിർ ദിശയിൽ കൂടി മുൻപോട്ട് വരികയും വാഹനങ്ങളുമായി വരികയും എതിർ ദിശയിൽ നിന്നും വാഹനം വരുമ്പോൾ ഇടയ്ക്ക് കയറാൻ ശ്രമിക്കുന്നതും ഗതാഗതക്കുരുക്ക് മുറുകാൻ കാരണമാകുന്നു. കഴിഞ്ഞദിവസം കോഴിക്കോട് ജില്ലാ താമരശ്ശേരി ചുരത്തിൽ 8 -ാം വളവിനും 9 -ാം വളവിനും ഇടയിൽ വാഹനങ്ങൾ നിരയായി കിടക്കുമ്പോൾ ലക്കിടി ഭാഗത്ത് നിന്നും ചുരം ഇറങ്ങി ലൈൻ തെറ്റിച്ച് വന്ന വാഹനം KA 51 MK 2381 എന്ന നീല കാർ ലൈൻ തെറ്റിച്ച് റോങ്ങ് സൈഡിൽ കയറിവന്നത് മൂലം എതിർ ദിശയിൽ നിന്നും (അടിവാരത്തിൽ നിന്നും) വന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാതെ ഈ വാഹനം കുറേ പുറകോട്ട് എടുത്തതിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഈ കാരനെതിരെ പരാതി ആർടിഒയ്ക്ക് നൽകിയിരുന്നു. ഈ കാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർടിഒ അറിയിച്ചു. *ചുരത്തിൽ മാർഗ്ഗ ദിവസം തടസ്സം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് എതിരെ എങ്ങനെ പരാതി നൽകാം* ട്രാഫിക് നിയമലംഘനങ്ങളുടെ ഫോട്ടോ/ഓഡിയോ/വീഡിയോ എന്നിവയ്ക്ക് ഒപ്പം ജില്ല, നിയമലംഘനം നടന്ന സ്ഥലം, തീയതി, സമയം, നിയമലംഘന വാഹനത്തിന്റെ നമ്പർ, പോലീസ് സ്റ്റേഷൻ പരിധി(അറിയാമെങ്കിൽ), നിയമലംഘനം എന്നിവ കൂടി അയച്ചുതരേണ്ടതാണ്.കൂടാതെ വാഹനത്തിന്റെ നമ്പർ ശരിയായി വ്യക്തമാകുന്ന വിധത്തിലും,പ്രസ്തുത വാഹനം നടത്തിയ നിയമ ലംഘനം കൃത്യമായി മനസിലാകുന്ന രീതിയിലും അയച്ചു തരേണ്ടതാണ് ശുഭയാത്ര ടീംകേരളാ പോലീസ്

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.