Wayanad

വീണുകിട്ടിയ സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ച് അദ്ധ്യാപകൻ മാതൃകയായി

കൽപ്പറ്റ : വീണുകിട്ടിയ നാല് പവനോളം സ്വർണ്ണാഭരണം പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് അധ്യാപകൻ മാതൃകയായി. ഉടമസ്ഥരെ കണ്ടെത്തി പോലീസ് സ്വർണ്ണാഭരണം തിരികെ ഏൽപ്പിച്ചു.പുളിയാർമല ഐ.ടി.ഐ അധ്യാപകനും പീച്ചംകോട് സ്വദേശിയുമായ ടി. ബിജുവാണ് നാല് പവനോളം തൂക്കം വരുന്ന സ്വർണമാലയും ലോക്കറ്റും കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചത്. ആഭരണം നഷ്ടപ്പെട്ട വൈത്തിരി സ്വദേശിനിയായ യുവതിയും ഭർത്താവും സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. ഇവരെ വിളിച്ചു വരുത്തി സ്ഥിരീകരിച്ച ശേഷം സ്വർണാഭരണം ഉടമസ്ഥർക്ക് കൈമാറുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.