Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

മാനത്തെ ‘വിഷുക്കണി’ ബുധനാഴ്ച മുതൽ ഒരാഴ്ചത്തേക്ക്; കാഴ്ച വിസ്മയവുമായി ഗ്രഹസംഗമം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പത്തനംതിട്ട ∙ വിഷുപ്പുലരിയിൽ കിഴക്കൻ മാനത്ത് ചക്രവാളത്തിനോട് വളരെയടുത്തായി മനോഹരമായൊരു ‘ആകാശവിഷുക്കണി’ കാണാം. മഴക്കാറില്ലാത്ത ആകാശമാണെങ്കിൽ ഇനിയുള്ള ഒരാഴ്ചക്കാലം ഈ ഗ്രഹസംഗമം വാനകുതുകികൾക്ക് ഒരാവേശമായിരിക്കുമെന്ന് അമച്വർ വാന നിരീക്ഷകൻ സുരേന്ദ്രൻ പുന്നശേരി പറഞ്ഞു. നേർത്ത ചന്ദ്രക്കലയുടെ തൊട്ടു താഴെ ബുധൻ (Mercury), ചൊവ്വ (Mars), ശനി (Saturn) എന്നീ ഗ്രഹങ്ങൾ അതിമനോഹരമായി അണിനിരക്കും. ബുധനാഴ്ച പുലർച്ചെയും വളരെ നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്തായി ഈ മൂന്ന് ഗ്രഹങ്ങളെയും കാണാം.തുടർന്നുള്ള ദിവസം അമാവാസി ആയതിനാൽ ചാന്ദ്ര സാന്നിധ്യമുണ്ടാകില്ലെങ്കിലും ഗ്രഹങ്ങളുടെ ഈ മുക്കൂട്ട് മനോഹരമായി തുടരും. രാവിലെ ഏതാണ്ട് 5.25 മുതൽ 6 മണി വരെ ആയിരിക്കും കാഴ്ച ഏറ്റവും മനോഹരം. വെറും കണ്ണ് കൊണ്ട് തന്നെ കാണാവുന്നതാണെങ്കിലും ചെറിയൊരു ബൈനോക്കുലർ കാഴ്ചയെ കൂടുതൽ മനോഹരമാക്കും. ഈ സമയത്തുതന്നെ ചൊവ്വയുടെ അൽപം മുകളിലായി നെപ്റ്റ്യൂൺ (Neptune) ഉണ്ടാകുമെങ്കിലും ശക്തി കൂടിയ ടെലിസ്കോപിൽ മാത്രമേ അതിനെ കാണുള്ളൂ. ഈ ഗ്രഹസംഗമത്തിന് അൽപം വടക്കായി മങ്ങിയ പാൻ-സ്റ്റാർസ് (Pan-STARRS) എന്ന ധൂമകേതുവിനെയും (വാൽ നക്ഷത്രത്തെയും) കാണാം. കൂടുതൽ തെളിഞ്ഞു കാണാൻ ബൈനോക്കുലർ ഉപയോഗിക്കുന്നതാണ് നല്ലത്. സൂര്യപരിവേഷം കാഴ്ചയെ കുറച്ച് പ്രതികൂലമായി ബാധിച്ചേക്കാനിടയുണ്ടെന്നും പുന്നശേരി പറഞ്ഞു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *