ബത്തേരി: മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കടത്തുകയായിരുന്നു മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മൂന്ന് യുവാക്കൾ പിടിയിൽ. മീനങ്ങാടി സ്വദേശികളായ മൈലമ്പാടി, പുത്തൻപുരക്കൽ വീട്ടിൽ പി.വി. വൈഷ്ണവ്(20), കൃഷ്ണഗിരി, അത്തിമൂല, പുതിയേറ്റികണ്ടി വീട്ടിൽ, പി.കെ മുഹമ്മദ് ആഷിഖ്(21), പുളിക്കൽ വീട്ടിൽ, പി. ആദിൽ റമീസ്(20) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്.16.05.2026 തീയ്യതി വൈകീട്ടോടെ കർണ്ണാടകയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാരായ യുവാക്കളിൽ നിന്നാണ് 35.8 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് ലഹരി വാങ്ങി സംസ്ഥാനത്ത് വില്പനക്കായി ഒളിച്ചു കടത്തുകയായിരുന്നു. മുത്തങ്ങയിൽ നടത്തിയ പോലീസ് പരിശോധനയിലാണ് പ്രതികൾ വലയിലായത്. എസ്.ഐ ജെസ്വിൻ ജോയ്, എ.എസ്.ഐമാരായ അബ്ദുൾ ഗഫൂർ, പി.എം. ഷാജി, എസ്.സി.പി.ഒമാരായ ടി.എച്ച്. ഉനൈസ്, വി.ജെ. സ്മിജു, ശിവദാസൻ, പ്രദീപൻ, സി.പി.ഒമാരായ എം. മിതിൻ, സുനിൽ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
മുത്തങ്ങയിൽ വൻ ലഹരി വേട്ട, കർണാടകയിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ എം.ഡി.എം.എ കടത്തിയ മൂന്ന് പേർ പിടിയിൽ
Oplus_131072
‹ മുൻപത്തെ വാർത്ത (Previous)
സീബ്രാ ക്രോസിങ്ങിൽ 17കാരിയെ ഇടിച്ച് അബോധാവസ്ഥയിലാക്കി: 9 വർഷത്തിനു ശേഷം ഡ്രൈവർക്ക് 20,000 രൂപ പിഴ
അടുത്ത വാർത്ത (Next) ›
മന്ത്രിമാർക്ക് പുതിയ കാർ വാങ്ങില്ല; നൽകുന്നത് എൽഡിഎഫ് മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ