Kerala

അംഗൻവാടി ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമം; പഞ്ചായത്ത് മെമ്പർക്കെതിരെ പരാതി

കോഴിക്കോട്: പഞ്ചായത്ത് മെമ്പർക്കെതിരെ പീഡന പരാതി. പെരുവയൽ പഞ്ചായത്തിലെ സിപിഎം അംഗമായ എം. എം പ്രസാദിനെതിരെയാണ് കുന്ദമംഗലം പൊലീസിൽ പരാതി ലഭിച്ചത്. സിപിഎം പൂവാട്ടുപറമ്പ് മുൻ ലോക്കൽ സെക്രട്ടറിയായിരുന്നു പ്രസാദ്. ആരോപണത്തിന് പിന്നാലെ ഇയാളെ സിപിഎം പുറത്താക്കി. മെമ്പർ സ്ഥാനം രാജിവെക്കാനും നിർദേശംമെയ് ഏഴിനായിരുന്നു സംഭവം. അംഗൻവാടിയിൽ വച്ച് ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായാണ് ആരോപണം. പൊലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല എന്നും പരാതി ഉയർന്നു.പ്രസാദിൻ്റെ രാജിയാവശ്യപ്പെട്ട് പെരുവയൽ പഞ്ചായത്ത് ഓഫീസിനുമുന്നിൽ അംഗൻവാടി ജീവനക്കാരുടെ പ്രതിഷേധം. യുഡിവൈഎഫ് പ്രവർത്തകരും പഞ്ചായത്തിലേക്ക് മാർച്ച് നടത്തുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.