കോഴിക്കോട്: വ്യാജരേഖകള്‍ സൃഷ്ടിച്ച് വായ്പ അനുവദിച്ചെന്ന പരാതിയില്‍ കോഴിക്കോട് സിറ്റി പൊലിസ് എപ്ലോയിസ് കോപ്പറേറ്റീവ് സൊസൈറ്റി (മാര്‍ട്ടിന്‍)ക്കെതിരെ കേസ്ഡയരക്ടര്‍ ബോര്‍ഡ് അംഗങ്ങളായ 11 പൊലിസുകാര്‍ക്കെതിരേയും സഹകരണവകുപ്പ് ഇന്‍സ്പക്ടര്‍ക്കെതിരേയും കമ്മിഷണര്‍ ഓഫിസിലെ മുന്‍ ജീവനക്കാരനെതിരേയുമാണ് കേസ്. സിറ്റി പൊലിസ് കമ്മിഷണര്‍ ഓഫിസിലെ ജീവനക്കാരനാണ് പരാതി നല്‍കിയത്.














