World

കുറഞ്ഞ ചെലവില്‍ പറക്കാം; ജൂലൈ 2 മുതല്‍ പ്രവാസികള്‍ക്കായി പുതിയ സര്‍വീസുകള്‍

റിയാദ്: ഗള്‍ഫ് പ്രവാസികള്‍ക്കും നാട്ടിലേക്ക് യാത്ര തിരിക്കുന്നവര്‍ക്കും കൂടുതല്‍ യാത്രാ സൗകര്യങ്ങളൊരുക്കി കൊണ്ട് പ്രമുഖ വിമാനക്കമ്പനിയായ ആകാശ എയര്‍ റിയാദ് – കൊച്ചി സെക്ടറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ജൂലൈ രണ്ട് മുതലാണ് ഈ പുതിയ വിമാന സര്‍വീസുകള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്.

ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ലഭ്യമാകുന്ന രീതിയിലാണ് കൊച്ചിയില്‍ നിന്നും റിയാദില്‍ നിന്നുമുള്ള സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. റിയാദില്‍ നിന്നും കൊച്ചിയിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വിസ്. റിയാദില്‍ നിന്നും രാത്രി 9.25-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 05.25-ന് കൊച്ചിയിലെത്തും. ചൊവ്വാഴ്ചകളില്‍ രാത്രി 10-ന് പുറപ്പെടുന്ന വിമാനം തൊട്ടടുത്ത ദിവസം രാവിലെ ആറിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11.55-ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 07.55-നും കൊച്ചിയില്‍ എത്തിച്ചേരുന്ന രീതിയിലാണ് സമയക്രമം.മടക്കയാത്രയ്ക്കായി കൊച്ചിയില്‍ നിന്നും റിയാദിലേക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം 5.25-ന് കൊച്ചിയില്‍ നിന്നും പുറപ്പെടുന്ന വിമാനം രാത്രി 8.25-ന് റിയാദില്‍ എത്തും. ചൊവ്വാഴ്ചകളില്‍ വൈകുന്നേരം ആറിന് പുറപ്പെട്ട് രാത്രി ഒമ്പതിനും, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ വൈകുന്നേരം 7.55-ന് പുറപ്പെട്ട് രാത്രി 10.55-നും വിമാനം റിയാദില്‍ എത്തിച്ചേരും. യാത്രക്കാര്‍ക്ക് ആകാശ എയറിന്റെ ഔദ്യോഗിക വെബ്സൈറ്റായ AkasaAir.com വഴിയോ, മൊബൈല്‍ ആപ്പ് വഴിയോ, മറ്റ് അംഗീകൃത ട്രാവല്‍ ഏജന്റുകള്‍ വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.