Latest

വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ഹൈക്കോടതി

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ബാങ്ക് വായ്പ എഴുതിത്തള്ളാനാവില്ലെന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ വിമർശനവുമായി ഹൈക്കോടതി. വായ്‌പ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാട് എന്താണെന്ന് ഹൈക്കോടതി ചോദിച്ചു. നിയമപരമായി അധികാരമില്ലെന്ന് പറയാൻ കേന്ദ്രത്തിന് സാധിക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിങ്ങൾ എങ്ങനെയാണ് നിയമത്തെ മനസിലാക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരൻ നമ്പ്യാർ, പി എം മനോജ് എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.