Kerala

സ്നേഹ കുട്ടിയെ പലവട്ടം പീഡിപ്പിച്ചു; ഉപദ്രവം അമ്മ വീട്ടിലുള്ളപ്പോഴും

കാസര്‍കോട്∙ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. 25കാരി സ്നേഹ മെർലിൻ പല തവണ പീഡിപ്പിച്ചിട്ടുണ്ടെന്ന് കുട്ടി മൊഴി നൽകി. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ കുറച്ചുകാലം അവരുടെ വീട്ടില്‍ താമസിച്ചിരുന്നു. ഇതിനിടെയാണ് പെണ്‍കുട്ടിയെ നിരവധി തവണ പീഡിപ്പിച്ചത്. അമ്മ വീട്ടിൽ ഉള്ളപ്പോഴും സ്നേഹ കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. ജയിലിൽ വച്ചാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും പരിചയപ്പെടുന്നത്. ലഹരിക്കേസിലാണ് കുട്ടിയുടെ അമ്മ അറസ്റ്റിലായത്. അച്ഛൻ പീഡിപ്പിച്ചെന്ന് നേരത്തേ പെൺകുട്ടി മൊഴി നൽകിയിരുന്നു. ആ പരാതിയിൽ അച്ഛൻ റിമാൻഡിലായിരുന്നു. എന്നാൽ പിന്നീട് പെൺകുട്ടി മൊഴി തിരുത്തിയിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും പുറത്തുപറഞ്ഞില്ലെന്ന പേരിൽ ഈ കേസിൽ പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തിട്ടുണ്ടായിരുന്നു.

സ്നേഹയ്ക്കെതിരെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ മൂന്ന് പോക്സോ കേസുകളുള്ളതായി പൊലീസ് പറഞ്ഞു. രണ്ട് കേസുകൾ സഹോദരങ്ങളായ ആൺകുട്ടിയേയും പെൺകുട്ടിയേയും പീഡിപ്പിച്ചതിനാണ്. മൂന്നാമത്തെ കേസ് മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതിനാണ്. തളിപ്പറമ്പിലെ സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലെ പ്രതിയാണ് മെർലിൻ.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.