Kerala

ഡോക്ടറെ കാണാന്‍ പോയ എംബിബിഎസ് വിദ്യാര്‍ഥിനി തിരിച്ചെത്തിയില്ല; പരീക്ഷാ സമ്മര്‍ദമുണ്ടായിരുന്നുവെന്ന് സഹപാഠികള്‍, അന്വേഷണം

കോഴിക്കോട്: മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ഥിനിയെ കാണാതായെന്ന് പരാതി. ഡോക്ടറെ കാണാനെന്ന് പറഞ്ഞ് ഹോസ്റ്റലില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥിനി പിന്നീട് തിരിച്ചെത്തിയില്ല. പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയാണ്.

വിദ്യാര്‍ഥിനി കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ എത്തിയതായും തുടര്‍ന്നു കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനില്‍ കയറിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

വിദ്യാര്‍ഥിനി കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പരീക്ഷാ സമ്മര്‍ദത്തിലായിരുന്നുവെന്നാണ് സഹപാഠികള്‍ പറയുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് കുട്ടിയെക്കുറിച്ചുള്ള അന്വേഷണം ആരംഭിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.