കണ്ണൂർ തളിപറമ്പിൽ ഷോക്കേറ്റ് അഞ്ച് പശുക്കൾ ചത്തു. തൊഴുത്തിലേക്കുള്ള വൈദുതി കമ്പി കാറ്റിൽ പൊട്ടി വീണതാണ് അപകടകാരണം. കണാരംവയലിലെ ചെറുവക്കോടൻ ശ്യാമളയുടെ തൊഴുത്തിലെ പശുക്കളാണ് ചത്തത്. പുലർച്ചെ മൂന്നരയോടെ പശുക്കളെ കറക്കാൻ എത്തിയപ്പോഴാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ആകെ 10 പശുക്കളാണ് ശ്യാമളക്കുണ്ടായിരുന്നത്. ഇതിൽ അഞ്ചെണ്ണത്തെ തൊഴുത്തിന് പുറത്ത് കെട്ടിയിരുന്നതുകൊണ്ട് ഇവ രക്ഷപ്പെട്ടു.