Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മാനന്തവാടി: മാനന്തവാടി-മൈസൂർ റോഡിൽ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയോടെ നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കൊട്ടിയൂർ ക്ഷേത്ര സന്ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ആറംഗ കർണാടക സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.

വെള്ളത്തിൽ താഴ്ന്നുപോയ കാറിന്റെ സീറ്റ് ബെൽറ്റിൽ കുടുങ്ങിയ ഡ്രൈവർ കർണാടക സുള്ളിയ സ്വദേശി വിനയ് (28) ഒഴികെ മറ്റാർക്കും കാര്യമായ പരിക്കുകളില്ല. അപകടത്തിൽപ്പെട്ടവരെ ഉടൻതന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കർണാടക ഭാഗത്തുനിന്നെത്തിയ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരും നാട്ടുകാരും ചേർന്നാണ് സാഹസികമായ രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനത്തിനിടെ തൊണ്ടർനാട് സ്വദേശികളായ മുവക്കൻ റഹീസ്, മാന്തോണി നിസാമുദ്ദീൻ എന്നിവർക്ക് നിസാര പരിക്കേറ്റു. മാനന്തവാടി മൈത്രി നഗർ സ്വദേശി സിറാജും രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. അപകടം പതിവായ തോൽപ്പെട്ടി നായ്ക്കട്ടി പാലത്തിന്റെ കൈവരി ഒരു വർഷം മുൻപ് നവീകരിച്ചിരുന്നെങ്കിലും നിലവിൽ അവ തകർന്ന അവസ്ഥയിലാണ്. ഇത് ഈ പ്രദേശത്തെ അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *