ഫഹദ് ഫാസിലും വടിവേലുവും മാമന്നൻ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം മാരീസനിലെ പുതിയ ഗാനം റിലീസ് ചെയ്തു. ഫഫ എന്ന ഗാനം മതിച്ചിയം ബാലയാണ് പാടിയിരിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മദൻ കർക്കിയാണ്.
സുധീഷ് ശങ്കർ സംവിധാനം ചെയ്തിരിക്കുന്ന മാരീസനിൽ ഫഹദിനെയും വടിവേലുവിനെയും കൂടാതെ കോവൈ സരള, വിവേക് പ്രസന്ന, സിതാര, പി.എൽ തേനപ്പൻ, ലിവിങ്സ്റ്റൺ, രേണുക ശ്രവണ സുബ്ബയ്യ എന്നിവരും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.
അടുത്തിടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്‌ലർ വലിയ ശ്രദ്ധ നേടിയിരുന്നു.ഒരുമിച്ചൊരു യാത്ര പോകുന്ന രണ്ട വ്യത്യസ്ത പ്രായക്കാർ തമ്മിലുള്ള സൗഹൃദവും അവർക്ക് നേരിടേണ്ടി വരുന്ന പ്രശ്ങ്ങളുമൊക്കെയായി ഒരു റോഡ് മൂവി സ്വഭാവത്തിലാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. ഫഹദ് ഫാസിലിനെ ചുരുക്കി വിളിക്കുന്ന പേരായ ഫഫ തന്നെ പുതിയ ഗാനത്തിന്റെ പേരാക്കി എന്നത് ശ്രദ്ധേയമാണ്.
സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ.ബി ചൗധരിയാണ് ചിത്രം നിർമ്മിക്കുന്നത്. വി കൃഷ്ണമൂർത്തി കഥയും തിരക്കഥയും സംഭവവും എഴുതുന്ന ചിത്രം ജൂലൈ 25 ന് റിലീസ് ചെയ്യും. വമ്പനൊരു താരനിരയില്ലാത്ത ഒരു തമിഴ് ചിത്രത്തിൽ ഫഹദ് ഫാസിൽ നായക വേഷത്തിലെത്തുന്നു എന്നത് തന്നെയാണ് മലയാളികൾക്ക് മാരീസൻ സ്പെഷ്യൽ ആക്കുന്നത്.