Listen live radio

വയനാടിന് നഷ്ടമായത് സ്വന്തം എഴുത്തുകാരനെയാണെന്ന് വയനാട് പ്രസ്സ് ക്ലബ്

after post image
0

- Advertisement -

കല്‍പ്പറ്റ: പ്രശസ്ത എഴുത്തുകാരനും, പ്രഭാഷകനും, മാധ്യമ പ്രവര്‍ത്തകനും, സോഷ്യലിസ്റ്റുമായ എംപി വീരേന്ദ്ര കുമാറിന്റെ വേര്‍പാടോടെ വയനാടിന് നഷ്ടമായത് സ്വന്തം എഴുത്തുകാരനെയാണെന്ന് വയനാട് പ്രസ്സ് ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വയനാടിനെ ലോകത്തിന് പരിചയപ്പെടുത്തിയ എഴുത്തുകാരനായിരുന്നു എം.പി വീരേന്ദ്രകുമാര്‍. മികച്ച പാര്‍ലമെന്റേറിയനും, പാവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ശബ്ദവുമായിരുന്നു അദ്ദേഹം. ഞാന്‍ ഒന്നും എടുക്കുന്നില്ല എന്ന അദ്ദേഹത്തിന്റെ വചനം വായനാട്ടുകാര്‍ ശിരസാ വഹിക്കുകയായിരുന്നു. എല്ലാവര്‍ക്കും വേണ്ടി നിലകൊണ്ട അക്ഷയഖനിയായിരുന്നു അദ്ദേഹം.
ഹൈമവതഭൂവില്‍, സമന്വയത്തിന്റെ വസന്തം, ബുദ്ധന്റെ ചിരി, രാമന്റെ ദുഖം തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, സ്വദേശാഭിമാനി പുരസ്‌കാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങളും നേടിയ അദ്ദേഹം വയനാടിനെ ലോകത്തിന് പരിചയപ്പെടുത്തിയ വ്യക്തിത്വമായിരുന്നുവെന്നും വയനാട് പ്രസ്‌ക്ലബ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡന്റ് കെ എസ് സജീവന്‍, സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ എ.പി അനീഷ്, എ.എസ് ഗിരീഷ്, ബിനു ജോര്‍ജ്, ടി.എം ജെയിംസ്, ജോമോന്‍ ജോസഫ്, ജിംഷിന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി വയനാട് പ്രസ് ക്ലബ്ബിനു വേണ്ടി അന്തിമോപചാരം അര്‍പ്പിച്ചു

Leave A Reply

Your email address will not be published.