Kerala

1.9 കോടി നഷ്ടമെന്ന നിർമാതാവിന്റെ പരാതി; ചോദ്യം ചെയ്യലിന് ഹാജരാകാൻ നിവിൻ പോളിക്ക് നോട്ടിസ്

നിർമാതാവിന്റെ പരാതിയിൽ നടൻ നിവിൻപോളി, സംവിധായകൻ എബ്രിഡ് ഷൈൻ എന്നിവർക്കെതിരെ തലയോലപ്പറമ്പ് പൊലീസ് നോട്ടിസ് അയച്ചു. ഇരുവർക്കുമെതിരെ നേരത്തേ കേസെടുത്തിരുന്നു. 1.9 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന സിനിമാ നിർമാതാവ് പി.എസ്.ഷംനാസിന്റെ പരാതിയിലാണു കേസ്. വൈക്കം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടി.

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത നിവിൻ ചിത്രം ‘ആക്‌ഷൻ ഹീറോ ബിജു 2’ന്റെ വിദേശ വിതരണാവകാശം നിർമാതാവായ തന്റെ അറിവില്ലാതെ വിദേശകമ്പനിക്കു നൽകിയതിലൂടെ സാമ്പത്തികനഷ്ടം വരുത്തിയെന്നാണു ഷംനാസിന്റെ പരാതി. എന്നാൽ, കേസിൽ കോടതിയുടെ നിർദേശപ്രകാരം മധ്യസ്ഥശ്രമങ്ങൾ നടക്കുകയാണെന്നും ഇതു മറച്ചുവച്ചാണു പുതിയ കേസെന്നും നിവിൻ പോളി വ്യക്തമാക്കിയിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.