തൃശ്ശൂര്‍ : ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാരുമാത്ര സ്വദേശിനി ഫസീല (23) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് നൗഫലിനെ (29) പൊലീസ് കസ്റ്റഡിയിലെടുത്തു.
ഭര്‍തൃവീട്ടിലെ ടെറസിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്. ഫസീല രണ്ടാമത് ഗര്‍ഭിണിയായിരുന്നു.
ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഫസീല ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഒരുപാട് നാളായി ഇയാള്‍ യുവതിയെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് നൗഫല്‍ ഫസീലയെ ചവിട്ടിയിരുന്നു. നൗഫല്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന വിവരം ചൂണ്ടിക്കാട്ടി യുവതി ഉമ്മയ്ക്ക് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നത് പുറത്തു വന്നിരുന്നു.