Tuesday, 20 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷകർ ധർണ്ണ നടത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൽപ്പറ്റ: പാൽ സംഭരണ വില വർദ്ധന ആവശ്യപ്പെട്ട് ക്ഷീര കർഷക കൂട്ടായ്മയായ മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ മിൽമ യൂണിറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി.കാലി തീറ്റക്കും മറ്റും വില കയറിയതും നിത്യ ചെലവുകളിൽ വ്യാപകമായ വർദ്ധനയുമാണ് നിലവിലുള്ളത്.

ക്ഷീര കർഷകർ ഏറെ പ്രതിസന്ധിയിലൂടെയാണ് കഴിയുന്നത്. അതിനിടെയാണ് പാൽ സംഭരണ വില വർധിപ്പിക്കേണ്ടതില്ലെന്ന് മിൽമ തീരുമാനിക്കുന്നത്. ക്ഷീര കർഷക വിരുദ്ധ തീരുമാനത്തിനെതിരെയാണ് കല്പറ്റ മിൽമ ചില്ലിങ് യൂണിറ്റിലേക്കു മാർച്ചും ധർണയും നടത്തിയത്. പാൽ സംഭരണ വില 70 രൂപ ആക്കുക, കലഹരണപ്പെട്ട ചാർട് പരിഷ്കരിക്കുക, അളക്കുന്ന പാലിനാ നുപതികമായി സബ്‌സിഡികൾ ബാങ്ക് വഴി കർഷകർക്ക് നേരിട്ട് നൽകുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങൾ.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ക്ഷീര കർഷകർ പ്രകടനമായി കൽപ്പറ്റ മിൽമ പ്ലാന്റിന് മുന്നിൽ ധർണ സമരം നടത്തി.മലബാർ ഡയറി ഫാർമേഴ്‌സ് അസോസിയേഷൻ (എം.ഡി.എഫ്. എ ) പ്രസിഡന്റ് ജനകൻ മാസ്റ്റർ ഉദ്ഘടനം ചെയ്തു.ജില്ല പ്രസിഡന്റ്‌ മത്തായി പുള്ളോർക്കൂടി അദ്ധ്യക്ഷത വഹിച്ചു, സംസ്ഥാന ട്രഷറർ ലില്ലി മാത്യു, വിവിധ കർഷക പ്രതിനിധികൾ അഭിവാദ്യം അർപ്പിച്ചു.ജില്ല സെക്രട്ടറി അന്നമ്മ കെ സി സ്വാഗതവും ജോയിൻ സെക്രട്ടറി വിനീത് നന്ദിയും പറഞ്ഞു,

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *