Kerala

പകര്‍ച്ചവ്യാധി; കുസാറ്റ് ക്യാംപസ് അടച്ചു, നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍

കൊച്ചി: വിദ്യാര്‍ഥികള്‍ക്കിടയില്‍ പകര്‍ച്ചവ്യാധി റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ കൊച്ചിയിലെ കുസാറ്റ് ക്യാംപസ് അടച്ചു. കുസാറ്റ് കളമശ്ശേരി ക്യാമ്പസ് ആണ് താത്കാലികമായി അടച്ചത്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചിക്കന്‍പോക്‌സ് എച്ച്1 എന്‍1 രോഗ ലക്ഷങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേരളത്തിന് പുറത്തുള്ള വിദ്യാര്‍ഥികള്‍ക്ക് ക്യാമ്പസില്‍ തുടരാം.

വെള്ളിയാഴ്ച മുതല്‍ അധ്യയനം ഓണ്‍ലൈനായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് അഞ്ച് വരെയാണ് ക്യാംപസ് അടച്ചത്. കുസാറ്റിലെ 15 ഹോസ്റ്റലുകളില്‍ രണ്ട് ഹോസ്റ്റലിലാണ് പകര്‍ച്ചവ്യാധി പടര്‍ന്നത്. ഇതിനോടകം 10ല്‍ അധികം വിദ്യാര്‍ഥികള്‍ ചികിത്സ തേടിയിട്ടുണ്ട്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.