എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം ‘പ്രതിഷേധ ജ്വാല’ 3 ന് മാനന്തവാടി: ഇക്കഴിഞ്ഞ ജൂലൈ 25 ന്, ചത്തിസ്ഗഡിൽ വെച്ച്, മത പരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ചു, ബജറങ് ദൾ പ്രവർത്തകർ, ജനകീയ വിചാരണചെയ്‌തും സ്വാധീനിച്ചും രണ്ട് കന്യാസ്ത്രികളെ അറസ്റ്റ് ചെയ്യിപ്പിച്ചു ജയിലിൽ അടച്ചതിൽ, പോലീസിന്റെയും ഭരണകൂടത്തിന്റെയും നെറിവില്ലായ്മയെയും, ഭീകരതയെയും, മൗലീകാവകാശ ലംഘനങ്ങളെയും അപലപിക്കുവാനും തള്ളിപ്പറയുവാനും കന്യാസ്ത്രീകൾക്ക് നീതിലഭിക്കുവാനും ഇനിയൊരു അതിക്രമം ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടുകൊണ്ടും ഈ വരുന്ന ഞായറാഴ്ച വൈകിട്ട് 6 മണിക്ക്,
മാനന്തവാടി ഗാന്ധിപ്പാർക്കിലേക്ക് മാനന്തവാടി ഇസിഎഫ് ( – എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം)ത്തിന്റെ ആഭിമുഖ്യത്തിൽ ‘പ്രതിഷേധ ജ്വാല’ എന്ന പേരിൽ പ്രതിഷേധ റാലിയും സമ്മേളനവും നടത്തും. മാനന്തവാടി അമലോത്ഭവ മാതാ ദേവാലയത്തിൽ നിന്ന് ആരംഭിയ്ക്കുന്ന റാലിമാനന്തവാടി രൂപതാ സഹായമെത്രാൻ അഭി. അലക്സ് താരാമംഗലം പിതാവ് ഫ്ലാഗ് ഓഫ് ചെയ്യും.
തുടർന്ന് ഗാന്ധി പാർക്കിൽ പ്രതിഷേധ ജ്വാല തെളിക്കും. മിജാർക്ക് ഏഷ്യൻ പ്രതിനിധി ജോസ് പള്ളത്ത് മുഖ്യപ്രഭാഷണം നടത്തും. എല്ലാ വിശ്വാസികളെയും അഭ്യുദയകാംക്ഷിളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി എക്യുമെനിയ്ക്കൽ ക്രിസ്ത്യൻ ഫോറം പ്രസിഡൻ്റ് ഫാ. വില്യം രാജൻ, വൈസ് പ്രസിഡൻ്റ് ഫാ. സോണി വാഴകാട്ട്, ഫാ. കോശി ജോർജ്, ജോ. സെക്രട്ടറി കെ.എം. ഷിനോജ്, ട്രഷറർ എം.കെ. പാപ്പച്ചൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ റോജസ് മാർട്ടിൻ എന്നിവർ അറിയിച്ചു.