Kerala

ബസ് സ്റ്റോപ്പിലേക്ക് വാൻ പാഞ്ഞു കയറി; രണ്ടു യുവതികൾ മരിച്ചു, ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞുമാറി

കൊട്ടാരക്കര∙ പനവേലി ജംക്‌ഷനിൽ ബസ് കാത്തുനിന്നവരുടെ നേർക്ക് ഡെലിവറി വാൻ ഇടിച്ചു കയറി രണ്ടു പേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരുക്കേറ്റു. കൊട്ടിയത്ത് നഴ്സായ വെട്ടിക്കവല നിരപ്പിൽ ഷാൻ ഭവനിൽ സോണിയ (43), കൊട്ടാരക്കരയിലെ ബേക്കറി ജീവനക്കാരിയായ പനവേലി ചരുവിളവീട്ടിൽ ശ്രീക്കുട്ടി (27) എന്നിവരാണ് മരിച്ചത്.

ഓട്ടോറിക്ഷ ഡ്രൈവർ വിജയന്റെ (57) കാൽ ഒടിഞ്ഞുമാറി. ആറു വർഷം മുൻപും വിജയന് അപകടത്തിൽ കാലിനു പരുക്കേറ്റിരുന്നു. ഇന്നു രാവിലെയാണ് സംഭവം. വാളകം ഭാഗത്തുനിന്ന് കൊട്ടാരക്കരയിലേക്കു വരികയായിരുന്നു വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. വാൻ പൊലീസ് കസ്റ്റഡിയിൽ. ജീവനക്കാർ ഓടി രക്ഷപ്പെട്ടു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.