തിരുവനന്തപുരം∙ കെ സ്മാര്‍ട്ട് പോര്‍ട്ടല്‍ മുഖേന ലഭ്യമാക്കുന്ന സേവനങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളില്‍ ഫീസ് ഏര്‍പ്പെടുത്തി ഇരുട്ടടി നല്‍കി സര്‍ക്കാര്‍. ഇലക്‌ട്രോണിക്‌സ്, വിവര സാങ്കേതിക വകുപ്പാണ് നിരക്ക് നിശ്ചയിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. അപേക്ഷാ ഫീസിനു പുറമേയാണ് അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള സര്‍വീസ് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. പരാതി നല്‍കാന്‍ പോലും ഇനി 30 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടിവരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്നതു ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പന ചെയ്തത്.