ആലപ്പുഴ ∙ ധൻബാദ് – ആലപ്പുഴ ട്രെയിനിന്റെ ശുചിമുറിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ശുചിമുറിയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്നലെ രാത്രിയാണ് ട്രെയിൻ ധൻബാദിൽ നിന്ന് ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ എത്തിയത്. 17 സെന്റീമിറ്റർ നീളമുള്ള ശിശുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ആർപിഎഫ് നടത്തിയ പരിശോധനയിലാണ് എസ് 3 കോച്ചിലെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി റെയിൽവേ അധികൃതർ അറിയിച്ചു.