Kerala

ബേക്കേഴ്‌സ് അസോസിയേഷന്റെ പ്രവർത്തനങ്ങൾ മാതൃകാപരം: ജുനൈദ് കൈപ്പാണി

വെള്ളമുണ്ട:പൊതുജനതാല്പര്യം പരിഗണിച്ച്‌ബേക്കറി വിഭവങ്ങളിൽ കൃത്രിമ നിറങ്ങൾക്ക് പകരംപ്രകൃതിദത്ത നിറങ്ങൾ പ്രോത്സാഹിപ്പിക്കുന്നബേക്കേഴ്‌സ് അസോസിയേഷൻ കേരള (ബേക്ക്) യുടെ സമീപനം മാതൃകാപരമാണെന്ന്വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി പറഞ്ഞു.

വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ബേക്കേഴ്‌സ് അസോസിയേഷൻ കേരള യുടെ മാനന്തവാടി മണ്ഡലംകൺവെൻഷനും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന അദ്ദേഹം.

മുണ്ടക്കൈ ഉൾപ്പെടെയുള്ള നിരവധി ദുരന്തമുഖത്ത് സഹായഹസ്തങ്ങൾ നൽകാനും അസോസിയേഷൻ കാണിച്ച സന്മനസ്സ് പ്രശംസനീയമാണെന്നും ജുനൈദ് പറഞ്ഞു.മണ്ഡലം പ്രസിഡന്റ്‌ ലത്തീഫ് വിന്നേഴ്സ് അധ്യക്ഷത വഹിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.