വൈത്തിരി: ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലാ കലക്ടറുടെയും ജില്ലാഭരണകൂടത്തിനുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കോഴിക്കോട് ജില്ലാകലക്ടറോടും ഭരണകൂടത്തോടും കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയാണ്. കലക്ടര്‍ ഒരു വ്യക്തിയല്ല, സിസ്റ്റമാണ്, അതിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും, എല്ലാ വിവരങ്ങളും ലഭ്യമായിരുന്നുവെന്നാണ് പറയുന്നത്.
എന്നാല്‍ രണ്ട് ദിവസം ആ സിസ്റ്റം ഇവിടെയില്ലായിരുന്നു. നാലാമത്തെ ദിവസമാണ് ഈ സിസ്റ്റത്തിന്റെ സാന്നിധ്യം ഞങ്ങള്‍ കണ്ടത്. വലരെ ഗൗരവതരമായ ഇടിച്ചിട്ടുണ്ടായി ഗതാഗതം തടസപ്പെട്ടാല്‍ ഒന്നോടി വരാന്‍ കോഴിക്കോട് ജില്ലാകലക്ടര്‍ക്ക് പാസ്‌പോര്‍ട്ടിന്റെ ആവശ്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഒരു ജില്ല ഒറ്റപ്പെടുമ്പോള്‍, മെഡിക്കല്‍ കോളജ് അടക്കമുള്ള ആവശ്യങ്ങള്‍ മുടങ്ങുമ്പോള്‍ ജില്ലാഭരണകൂടത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യമാണ്. ഒരു പ്രശ്‌നമുണ്ടായാല്‍ അവിടെയെത്തി നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം വേണം. ഇതില്‍ ഗുരുതരമായ ഏകോപന പ്രശ്‌നമുണ്ടായി. വ
യനാടിനെ ഇത്തരത്തില്‍ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ല. കലക്ടറുടെ ന്യായം നിരത്തല്‍ വളരെ മോശമായി. മന്ത്രിയെ ഇന്നലെ വിളിച്ചിരുന്നു. കലക്ടര്‍ എത്തുമെന്നാണ് അറിയിച്ചത്. മൂന്നാമത്തെ ദിവസമാണ് സബ്കലക്ടര്‍ എത്തിയത്. ഇതെന്ത് സിസ്റ്റമാണെന്നും അദ്ദേഹം ചോദിച്ചു. ഇങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമല്ല, ചുരം റോഡിന്റെ വിഷയം. ഗുരുതര പാളിച്ചയാണ് ഇക്കാര്യത്തില്‍ ഉണ്ടായിട്ടുള്ളത്. അതുകൊണ്ട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അടിയന്തര ശ്രദ്ധയും ഇടപെടലും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.