Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

തരിയോടിന്റെ പൊതു ഗ്രന്ധാലയം ജനകീയമാകുന്നു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കാവുംമന്ദം: ഏഴു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള തരിയോട് ഗ്രാമപഞ്ചായത്തിന്റെ പൊതു ഗ്രന്ഥാലയം കൂടുതൽ ജനകീയമാക്കുന്നതിനുള്ള വിവിധ പരിപാടികൾക്ക് തുടക്കമായി. അതിൻറെ ഭാഗമായി നടത്തിയ വായനശാല സമിതി രൂപീകരണയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് അംഗം വത്സല നളിനാക്ഷൻ അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികൾ, അധ്യാപകർ, വിദ്യാഭ്യാസ പ്രവർത്തകർ, സാമൂഹ്യപ്രവർത്തകർ, യുവജന പ്രതിനിധികൾ, ലൈബ്രറി ഉപഭോക്താക്കളുടെ പ്രതിനിധികൾ തുടങ്ങിയവർ ഉൾക്കൊള്ളുന്നതാണ് സമിതി. വായനശാല പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ ഒന്നു മുതൽ 30 വരെ മെമ്പർഷിപ്പ് ക്യാമ്പയിൻ, വിദ്യാർത്ഥികളെ ആകർഷിക്കുന്നതിനു വേണ്ടി പ്രത്യേക പരിപാടികൾ, എല്ലാ മാസങ്ങളിലും പുസ്തക ചർച്ചകളും സാംസ്കാരിക സംഗമങ്ങളും, ജനകീയ പുസ്തക ശേഖരണം, വിവിധ വേദികളുടെ രൂപീകരണം, ദിനാചരണങ്ങൾ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തും. അതിലൂടെ തരിയോടിന്റെ സാംസ്കാരിക കേന്ദ്രമായി ഈ സ്ഥാപനത്തെ മാറ്റിയെടുക്കും. 70 വർഷത്തെ പാരമ്പര്യമുള്ള പഞ്ചായത്ത് വായനശാല വായനക്കാർ കുറഞ്ഞും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകൊണ്ടും നാശത്തിന്റെ വക്കിൽ ആയിരുന്നു. അവിടെ നിന്നാണ് അതിനെ പുനരുജീവിപ്പിച്ച് പുതിയ കെട്ടിട സൗകര്യത്തിൽ കഴിഞ്ഞ ജനുവരിയിൽ പ്രവർത്തന സജ്ജമാക്കിയതു. പ്രമുഖ എഴുത്തുകാരനും കവിയുമായ കൽപ്പറ്റ നാരായണനാണ് വായനശാല ഉദ്ഘാടനം ചെയ്തത്. ലൈബ്രേറിയൻ സി ടി നളിനാക്ഷൻ സ്വാഗതവും കെ വി രാജേന്ദ്രൻ നന്ദിയും പറഞ്ഞു..

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *