Kerala

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്; ഉപകരണ വിതരണം നിർത്തിവെക്കുന്നതായി വിതരണക്കാർ

സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. സർക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്.

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതൽ നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു.

ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കുടിശിക തീർക്കാതെ ഇനി ഉപകരണങ്ങൾ നൽകില്ലെന്ന് വിതരണക്കാരുടെ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.സർക്കാർ ആശുപത്രികളിൽ ഹൃദയശസ്ത്രക്രിയ പ്രതിസന്ധിയിലേക്ക്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിലച്ചു. സർക്കാരിന് കീഴിലെ 21 ആരോഗ്യ കേന്ദ്രങ്ങളെ ഇത് ബാധിക്കും. ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണമാണ് നിലച്ചത്. നിലവിൽ 158 കോടിയോളം രൂപയാണ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം ഇന്ന് മുതൽ നിർത്തിവെക്കുന്നതായി വിതരണക്കാർ അറിയിച്ചു. മാർച്ച് 31 വരെയുള്ള കുടിശിക തീർക്കാതെ വിതരണം ചെയ്യില്ലെന്നാണ് വിതരണക്കാർ അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റ് 31 ന് മുമ്പ് കുടിശിക നൽകുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതു വരെ ഒരു രൂപ പോലും ലഭിച്ചില്ലെന്ന് വിതരണക്കാർ പറയുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിർത്തുമെന്ന് അറിയിച്ച് ആരോഗ്യ വകുപ്പിന് കത്ത് നൽകിയിട്ടുണ്ട്. കുടിശിക തീർക്കാതെ ഇനി ഉപകരണങ്ങൾ നൽകില്ലെന്ന് വിതരണക്കാരുടെ അസോസിയേഷൻ അറിയിച്ചിരിക്കുന്നത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.