വെളളമുണ്ട ഗവ: മോഡൽ ഹയർ സെക്കണ്ടറി സ്കൂളിലെ എസ്.പി.സി. ഓണക്യാമ്പ് സമാപിച്ചു.പരേഡ് , വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ ക്ലാസുകൾ, ഓണാഘോഷം തുടങ്ങിയവ ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വിനോദ് ജോസഫ് , എസ്.ഐ.പി.എം. മുരളി,മിനിമോൾ ടി.കെ,പി എം. നൗഷാദ്,സ്കൂൾ പ്രധാനാധ്യാപിക ഷംല, തുടങ്ങിയവർ സംസാരിച്ചു. നാല് ദിവസത്തെ ക്യാമ്പിന് ജനമൈതി ബീറ്റ് ഓഫീസർ കെ.കെ.വിജിത് ,എസ്.പി. സി സി.പി പി.ഒ. സലാം, അധ്യാപിക വിജിഷ, പി.ടി.എ. പ്രസിഡണ്ട് സലീം കേളോത്ത് തുടങ്ങിയവർ നേതൃത്വം നൽകി. എൻപതിലധികം കേഡറ്റുകൾ നാല് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു.