ബൈക്ക് യാത്രികർക്കുനേരെ കാട്ടാന ആക്രമണം.മുള്ളൻകൊല്ലി വാഴപ്പിള്ളി ജോർജ് (54) ജോസ് (52) എന്നിവർക്കാണ് പരിക്കേറ്റത്. ചേകാടിയിൽ നിന്ന് വെട്ടത്തൂരിലേക്ക് ബൈക്കിൽ സഞ്ചരി ക്കവേ രാവിലെ 8 45ഓടെയായിരുന്നു ആക്രമണം. ഇവരെ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചേകാടി വിലങ്ങാടി വനഭാഗത്തെ റോഡിലൂടെ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു ഇരുവരും.