Kerala

ഭാര്യയുടെ കണ്ണീർ മൈക്രോസ്കോപ്പിൽ പരിശോധിച്ച് ഭർത്താവ്, കണ്ടത് വിചിത്രമായ കാര്യങ്ങൾ!

സ്ത്രീകളുടെ മനസ്സിൽ എന്താണെന്ന് ദൈവം തമ്പുരാനുപോലുമറിയില്ല എന്ന് ചില പുരുഷന്മാർ തമാശയായി പറയാറുണ്ട്. അതിനെ സാധൂകരിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിലിപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ഒരു സ്ത്രീ കരയുന്നതും അവളുടെ ഭർത്താവ് സ്പൂണിൽ ആ കണ്ണീർ ശേഖരിക്കുന്നതുമാണ് വിഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. ശേഷം അയാൾ ആ കണ്ണീർ മൈക്രോസ്കോപ്പിൽ പരിശോധിക്കുന്നു. അതിൽ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിപ്പിച്ചുവെന്നു പറഞ്ഞുകൊണ്ട് അയാൾ പങ്കുവച്ച ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.

ആ കണ്ണീരിൽക്കൂടി പ്രതിഫലിക്കുന്നത് അവളുടെ നടക്കാതെ പോയ ആഗ്രഹങ്ങളുടെ വലിയൊരു പട്ടികയാണെന്ന ധ്വനിയാണ് ഭർത്താവ് നൽകാൻ ശ്രമിക്കുന്നത്. വിലകൂടിയ വജ്രാഭരണങ്ങളും സ്വർണമാലയും പട്ടുസാരികളും വിദേശയാത്രയുമൊക്കെയാണ് ഭാര്യയുടെ കണ്ണീര് പരിശോധിച്ചപ്പോൾ താൻ കണ്ടതെന്നാണ് ഭർത്താവ് വ്യക്തമാക്കുന്നത്. ഡ്രീം ബോട്ട് 0227 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവച്ച വിഡിയോ 30 ലക്ഷത്തിലേറെ പേരാണ് ഇതിനകം കണ്ടത്.

നർമത്തിലൂടെയാണ് വിഷയം അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ഭാര്യയുടെ കണ്ണീർ അവളുടെയുള്ളിൽ ഒളിപ്പിച്ചു വച്ച ആഗ്രഹങ്ങളുടെയും പൂർത്തീകരിക്കാതെ പോയ ആശകളുടെയും പ്രതിഫലനമാണെന്നു പറഞ്ഞുകൊണ്ടാണ് ഒരുപാടാളുകൾ പ്രതികരിച്ചിരിക്കുന്നത്. ചിലർ തങ്ങളുടെ പ്രതികരണം ചിരി സ്മൈലികളിൽ ഒതുക്കിയപ്പോൾ മറ്റു ചിലർ കണ്ണീരിന്റെ മഹത്വത്തെക്കുറിച്ചും ഭാര്യാ-ഭർതൃ ബന്ധത്തെക്കുറിച്ചും കമന്റുകളിൽ വാചാലരായി. മറ്റൊരാൾ പറഞ്ഞത് തന്റെ ഭാര്യയുടെ കണ്ണീരാണ് പരിശോധിച്ചിരുന്നതെങ്കിൽ ചിക്കൻ ബിരിയാണി മുതൽ ഐസ്ക്രീം വരെയുള്ള ഭക്ഷണങ്ങളുടെ ചിത്രങ്ങളായിരിക്കും അതിൽ തെളിയുകയെന്നാണ്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.