തവിഞ്ഞാല്‍: തവിഞ്ഞാല്‍ പഞ്ചായത്തിലെ തലപ്പുഴയില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്ത പഞ്ചായത്ത് നടപടിയില്‍ സിപിഐ തവിഞ്ഞാല്‍ ലോക്കല്‍ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന പഞ്ചായത്ത് ഭരണ സമിതിയുടെ നടപടി അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടി ആരംഭിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
യോഗത്തില്‍ ശശി കുളത്താട,പി.നാണു, അമൃത് രാജ്, മുസ്തഫ, അഖില്‍ വാളാട്, ജോമി, മനോഷ് എന്നിവര്‍ സംസാരിച്ചു. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും ലക്ഷങ്ങള്‍ വായ്പയെടുത്ത് ചെറുതും വലുതുമായി വിവിധ വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ പഞ്ചായത്തിന്റെ ഈ നടപടിയില്‍ പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. ഉദ്യോഗസ്ഥരും ഭരണസമിതിയിലെ ചില അംഗങ്ങളും ഒത്തുകളിച്ച് സാധാരണക്കാരായ വ്യാപാരികളെ ലൈസന്‍സ് പുതുക്കി നല്‍കാതെ ദ്രോഹിക്കുന്ന നടപടി അവസാനിപ്പിക്കണം. ലൈസന്‍സ് പുതുക്കി നല്‍കാതെ വ്യാപാരികളെ ബുദ്ധിമുട്ടിച്ചു ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാങ്ങുന്നതിന് സാഹചര്യം ഒരുക്കുകയാണ് ഭരണസമിതി ചെയ്യുന്നത്. അനാവശ്യ കാര്യങ്ങള്‍ പറഞ്ഞു ലൈസന്‍സ് പുതുക്കി നല്‍കാത്ത നടപടി വ്യാപാരികളെ പട്ടിണിയിലാക്കും.