Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

ലോക ഹൃദയദിനം ആചരിച്ചു

Wayanad News Daily Desk
ADVERTISEMENT • പരസ്യം

മേപ്പാടി: ലോക ഹൃദയദിനാചരണത്തിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജും ആസ്റ്റർ വളന്റിയേഴ്‌സും സംയുക്തമായി നടത്തിയ മാരത്തോൺ വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

മെഡിക്കൽ കോളേജ് ക്യാമ്പസ്സിൽ നിന്നാരംഭിച്ച മാരത്തോൺ എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഫ്ലാഗ് ഓഫ്‌ ചെയ്തു.ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഹൃദയാരോഗ്യത്തിന് മുൻഗണന നൽകാൻ ആളുകളെ പ്രേരിപ്പിക്കുക, ആരോഗ്യകരമായ ജീവിതശൈലിയിലൂടെ ഹൃദയം സുരക്ഷിതമാക്കുവാൻ എല്ലാവരെയും ഓർമ്മിപ്പിക്കുക എന്നിവയാണ് ഹൃദയദിനമാചരിക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് ചടങ്ങിൽ സംസാരിച്ച ഹൃദ്രോഗ വിഭാഗം മേധാവിയും ചീഫ് ഓഫ് മെഡിക്കൽ സർവീസസുമായ ഡോ. ചെറിയാൻ അക്കരപ്പറ്റി പറഞ്ഞു.

ഹൃദയസംരക്ഷണത്തിനായിവ്യായാമം, ആരോഗ്യകരമായ ഭക്ഷണം, മാനസിക സമ്മർദ്ദം കുറയ്ക്കുക, ആരോഗ്യകരമായ ജീവിതശൈലി എന്നിവ ശീലമാക്കുകയും പുകയില, അമിത മദ്യപാനം എന്നിവ ഒഴിവാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാറാ ചാണ്ടി, ഡോ. എ പി കാമത്, ഡോ. മനോജ് നാരായണൻ, ഡോ. ഈപ്പൻ കോശി, സൂപ്പി കല്ലങ്കോടൻ, ഡോ. ഷാനവാസ്‌ പള്ളിയാൽ, മുഹമ്മദ്‌ ബഷീർ എന്നിവർ സംസാരിച്ചു. മാരത്തോണിൽ വിജയിച്ചവർക്കുള്ള കാഷ് പ്രൈസുകളുടെ വിതരണവും പിന്നീട് നടന്നു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *