Listen live radio

കോവിഡ് കാലയളവിൽ ഗർഭിണികളും ശ്രദ്ധിക്കണം

after post image
0

- Advertisement -

കോവിഡ് 19ന്റെ സാഹചര്യത്തിൽ ഗർഭിണികൾ ശ്രദ്ധിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് നിർദ്ദേശിച്ചു.  ഗർഭിണികൾ അത്യാവശ്യമല്ലാത്ത സാഹചര്യങ്ങളിൽ അശുപത്രി സന്ദർശനം ഒഴിവാക്കണം.  ചികിത്സിക്കുന്ന ഡോക്ടറെ ഫോണിൽ വിളിച്ച് വൈദ്യോപദേശം തേടണം.  ഗവ. നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.  കൊറോണ ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയവരുമായി യാതൊരു സമ്പർക്കവും പുലർത്തരുത്.  പനി, ചുമ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം.  സോപ്പും വെള്ളവും ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകുന്നതും മാസ്‌ക് ഉപയോഗിക്കുന്നതും ശീലമാക്കണം.  കോവിഡ് ലക്ഷണങ്ങൾ ഉള്ളതായി സംശയമുണ്ടെങ്കിൽ ഗർഭിണികൾക്കുള്ള ക്ലിനിക്കിൽ നേരിട്ട് പോകാതെ പരിശോധിക്കുന്ന ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയോ ദിശ ഹെൽപ്പ് ലൈനിൽ (1056) വിളിക്കുകയോ ചെയ്ത് നിർദ്ദേശങ്ങൾ പാലിക്കണം.
സ്ത്രീ രോഗ സംബന്ധിയായ സംശയ നിവാരണങ്ങൾക്ക് വിളിക്കാം:
ഡോ. ശിവകുമാരി – 9497622682,
ഡോ. സിദ്ധി – 9495148480,
ഡോ. സിമി ദിവാൻ – 9895066994,
ഡോ. ഈന – 8606802747,
ഡോ. ബിന്ദു. പി.എസ് – 9447749093,
ഡോ:രോ – 7012311393,
ഡോ. ബിനി കെ.ബി – 9895822936,
ഡോ. പ്രബിഷ എം – 9447721344,
ഡോ. അപർണ്ണ – 8281928963,
ഡോ. ടിന്റു – 9446094412.

Leave A Reply

Your email address will not be published.