വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. വാൽപ്പാറയ്ക്ക് സമീപമുള്ള വാട്ടർഫാൾ എസ്റ്റേറ്റിനോട് ചേർന്നുള്ള ഉമ്മാണ്ടിമുടക്ക് എസ്റ്റേറ്റ് പാടിയിൽ താമസിക്കുന്ന അസാല (54) കൊച്ചുമകൾ മൂന്നു വയസ്സുള്ള ഹേമശ്രീ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ മൂന്നു മണിയോടെ ആയിരുന്നു ആക്രമണം. കാട്ടാന ഇവർ താമസിക്കുന്ന പാടിയുടെ ജനൽ തകർത്ത ശേഷം അകത്തേക്ക് കടന്ന് രണ്ടുപേരെയും ആക്രമിച്ച് കൊല്ലുകയായിരുന്നു.
ജനൽ തകർത്ത് വീടിനുള്ളിലേക്ക് കാട്ടാന; 3 വയസ്സുകാരിക്കും മുത്തശ്ശിക്കും ദാരുണാന്ത്യം
‹ മുൻപത്തെ വാർത്ത (Previous)
തദ്ദേശ തെരഞ്ഞെടുപ്പ് : സംവരണ വാർഡുകളുടെ നറുക്കെടുപ്പ് ഇന്നു മുതൽ
അടുത്ത വാർത്ത (Next) ›
ബാലുശ്ശേരിയിൽ ഇതരസംസ്ഥാന തൊഴിലാളി കുത്തേറ്റു മരിച്ചു; ഒപ്പം താമസിക്കുന്ന 7 പേർ കസ്റ്റഡിയിൽ