Wednesday, 21 October 2026
|
വയനാട് • കേരളം
TRENDING
▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഭർത്താവ് അറിയാതെ ഓൺലൈൻ വായ്പ ഇടപാടുകൾ; 50 ലക്ഷം കടം വീട്ടാൻ കവർച്ച; ഒടുവിൽ കൊലപാതകം

Wayanad News Daily Desk
ADVERTISEMENT • പരസ്യം

പത്തനംതിട്ട∙ കീഴ്‌വായ്പൂരിൽ ലതാകുമാരിയെ തീക്കൊളുത്തി കൊലപ്പെടുത്തിയ സുമയ്യ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളിലും ഓൺലൈൻ ഓഹരി വ്യാപാരങ്ങളിലും സജീവമായിരുന്നുവെന്ന് പൊലീസ്. ഭര്‍ത്താവും കോയിപ്രം പൊലീസ് സ്റ്റേഷനിലെ സിപിഒയുമായ ഇർഷാദ് അറിയാതെയായിരുന്നു സുമയ്യയുടെ ഓണ്‍ലൈന്‍ ഇടപാടുകള്‍. 50 ലക്ഷത്തോളം രൂപയുടെ നഷ്ടം വന്നതോടെ കടംവീട്ടാന്‍ കണ്ടെത്തിയതാണ് മോഷണവും തീ വയ്ക്കലും. സുഹൃത്തുകൂടിയായ ലതാകുമാരിയോട് ഒരുലക്ഷം രൂപ വായ്പ ചോദിച്ചിരുന്നുവെങ്കിലും ഇതു ലഭിച്ചില്ല. തുടർന്ന് സ്വര്‍ണാഭരണങ്ങള്‍ ആവശ്യപ്പെട്ടുവെങ്കിലും ലതാകുമാരി നൽകിയില്ല. ഇതോടെയാണ് സുമയ്യ കവര്‍ച്ച ചെയ്യുന്നതിന് പദ്ധതി തയാറാക്കിയത്.

മല്ലപ്പള്ളി പഞ്ചായത്ത് 11–ാം വാർഡിലെ ആശാ പ്രവർത്തകയായ ലതാകുമാരിക്ക് ഒരുവർഷം മുൻപുണ്ടായ പക്ഷാഘാതത്തിന്റെ ഫലമായി ആരോഗ്യക്കുറവുണ്ടായിരുന്നു. ഇക്കാരണത്താൽ ബലപ്രയോഗത്താല്‍ കീഴ്‌പ്പെടുത്താമെന്നായിരുന്നു സുമയ്യയുടെ കണക്കുകൂട്ടല്‍. ഏഴുമാസം പ്രായമുള്ള ഇളയകുട്ടിയുമായാണ് കൃത്യം നിറവേറ്റുന്നതിനായി സുമയ്യ പുളിമലയിലെ ലതാകുമാരിയുടെ വീട്ടിലെത്തിയത്. ലതയുടെ ഭര്‍ത്താവ് കീഴ്‌വായ്പൂരില്‍ ജനസേവാകേന്ദ്രം നടത്തുന്ന രാമന്‍കുട്ടി വീട്ടിൽ ഇല്ലാതിരുന്ന സമയത്തായിരുന്നു സംഭവം. കുട്ടിയെ അടുത്ത മുറിയില്‍ കിടത്തിയശേഷം ലതയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി. തുടർന്ന് കെട്ടിയിട്ട് സ്വർണാഭരണങ്ങൾ കവർന്നു. രണ്ടരപ്പവന്റെ മാലയും ഓരോ പവൻ വീതമുള്ള 3 വളകളും എടുത്തശേഷം മണ്ണെണ്ണ ഒഴിച്ച് തീയും കൊളുത്തി.

ഗുരുതരമായി പരുക്കേറ്റ ലതാകുമാരിയെ ആദ്യം മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൊലീസ് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സുമയ്യയാണ് തന്നെ തീവച്ചതെന്നും തന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായും ഇവിടെവച്ച് കീഴ്‌വായ്പൂര് സബ് ഇൻസ്പെക്ടർ കെ. രാജേഷിന് ലതാകുമാരി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നിരീക്ഷണത്തിൽ സുമയ്യ കോഴഞ്ചേരിയിലെ മഹിളാസദനത്തിലാക്കി. 11ന് വിരലടയാള വിദഗ്ധരും ഫോറൻസിക് വിദഗ്ധരും പൊലീസ് നായയും ഇലക്ട്രിക്കൽ ഇൻസ്പെട്ടറേറ്റ് വകുപ്പ് അധികൃതരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അന്നുതന്നെ ഷോർട്ട് സർക്യൂട്ടല്ല തീപിടുത്തത്തിന് കാരണമെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പ് അധികൃതർ കണ്ടെത്തിയിരുന്നു. പൊലീസിന്റെ അന്വേഷണത്തിലും വ്യക്തമായ തെളിവ് ലഭിച്ചതോടെ സുമയ്യയാണ് കൃത്യം നടത്തിയതെന്ന് ഉറപ്പിച്ചു. ലതാകുമാരിയുടെ മോഷണം പോയ സ്വർണാഭരണങ്ങൾ പൊലീസ് ക്വാർട്ടേഴ്സിലെ ശുചിമുറിയുടെ ഫ്ലഷ്ടാങ്കിൽനിന്ന് കണ്ടെത്തിയിരുന്നു. ലതാകുമാരിയുട‌െ സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ. മകൾ: താര ദ്രൗപതി (യുകെ). മരുമകൻ: കൊട്ടാരക്കര സുജിത്‌ഭവനിൽ സുജിത് (യുകെ).

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *