ബത്തേരി-അമ്പുകുത്തി – അമ്പലവയൽ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക്. ബസ്സിനെ ആശ്രയിച്ച് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾ അടക്കമുള്ള നിരവധി ആളുകളാണ് ദുരിതത്തിലായത്. ബസ്സ് സർവീസ് സമയം കേന്ദ്രീകരിച്ച് ഓട്ടോ ടാക്സി ജീപ്പ് തുടങ്ങിയ വാഹനങ്ങൾ ബത്തേരി പൂമല മലവയൽ വെള്ളച്ചാട്ടം കുപ്പക്കൊല്ലി എന്നിവിടങ്ങളിൽ നിന്നും സർവീസ് നടത്തുന്നതിനെ ചോദ്യം ചെയ്തതിനെ തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർ ബസ് ഡ്രൈവറെ മർദ്ദിക്കുകയായിരുന്നു. മുൻപും സമാനമായ സംഭവങ്ങളും മിന്നൽ പണിമുടക്കും നടത്തിയിട്ടുണ്ടെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നില്ലെന്ന് ബസ് ഉടമകൾ പറഞ്ഞു. സംഭവത്തിൽ ബത്തേരി പൊലീസിൽ പരാതി നൽകി.
ബസ് ഡ്രൈവർക്ക് മർദ്ദനം, സമാന സംഭവം മുൻപും, നടപടി എടുക്കാതെ അധികൃതർ
‹ മുൻപത്തെ വാർത്ത (Previous)
മദ്യം നല്കി പെണ്‍കുട്ടിയെ തുടര്‍ച്ചയായി രണ്ടുവര്‍ഷം പീഡിപ്പിച്ചു; അമ്മയ്ക്കും ആണ്‍സുഹൃത്തിനും 180 വര്‍ഷം കഠിന തടവ്
അടുത്ത വാർത്ത (Next) ›
‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’