കൽപ്പറ്റ. ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച ശേഷം പണം നൽകാതെ മുങ്ങി യുവാവ്. മുട്ടിൽ വാര്യാട് പെട്രോൾ പമ്പിൽ ഇന്നലെ രാവിലെ പത്തരയോടെയാണ് സംഭവം. 1250 രൂപയ്ക്ക് പെട്രോൾ അടിച്ച ശേഷം യുവാവ് കടന്നു കളയുകയായിരുന്നു.ഇയാൾ സഞ്ചരിച്ച വാഹനത്തിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല.പമ്പ് അധികൃതർ പൊലീസിൽ പരാതി നൽകി.














