Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ബസ് ഇടിപ്പിച്ച് കൊല്ലും, ഒരാളും രക്ഷപ്പെടില്ല’; കോഴിക്കോട്–‌ബെംഗളൂരു ബസിൽ ‘അടിച്ചു പൂസായി’ ഡ്രൈവറും ക്ലീനറും

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കോഴിക്കോട് ∙ കോഴിക്കോട് നിന്നു ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഭാരതി ബസിലെ ഡ്രൈവർ മദ്യലഹരിയിൽ ബസ് ഓടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ പരാതിപ്പെട്ടപ്പോൾ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന് ഡ്രൈവറുടെ ഭീഷണി. ബസിലെ ക്ലീനർ മദ്യലഹരിയിൽ ഡ്രൈവറുടെ ക്യാബിനിൽ കിടന്നുറങ്ങുന്നതും യാത്രക്കാർ പകർത്തിയ മൊബൈൽ വിഡിയോ ദൃശ്യങ്ങളിൽ കാണാം.ഞായറാഴ്ച മൈസൂരുവിൽ എത്തുന്നതിനു മുൻപാണ് ബസിന്റെ ഓട്ടത്തിൽ ചില അപാകതകൾ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇത് ഡ്രൈവറോട് ചോദിച്ചപ്പോഴാണ് യാത്രക്കാർക്കെതിരെ കയർത്ത ഡ്രൈവർ ബസ് യാത്രക്കാരെ വാഹനം എവിടെയെങ്കിലും ഇടിപ്പിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്.

യാത്രക്കാർ ദൃശ്യങ്ങൾ പകർത്തുന്നത് തടയാൻ ക്യാബിനിലെയും ബസിനുള്ളിലെയും ലൈറ്റുകൾ ഡ്രൈവർ പൂർണമായും അണയ്ക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മൈസൂരു ടോൾ പ്ലാസയ്ക്കു സമീപം വണ്ടി നിർത്തിയപ്പോൾ യാത്രക്കാർ വാഹനം ഓടിക്കേണ്ടെന്ന് പറയുകയായിരുന്നു. ഇതിനിടെ ക്യാബിനിൽ ഉണ്ടായിരുന്ന മദ്യക്കുപ്പിയുമായി ഡ്രൈവർ ബസിൽനിന്ന് ഇറങ്ങി ഓടിയതായും യാത്രക്കാർ പറയുന്നു.വളരെ വൈകിയാണ് പിന്നീട് ബസിന്റെ സർവീസ് പുനരാരംഭിക്കാനായത്. സമൂഹമാധ്യമങ്ങളിലും മറ്റും ഈ ദൃശ്യങ്ങൾ പുറത്തുവന്നെങ്കിലും തുടർദിനങ്ങളിലും ഇതേ ഡ്രൈവറെ വച്ചാണ് ഈ ബസ് കമ്പനി സർവീസ് നടത്തിയത്. ഞായറാഴ്ച ബസിൽ യാത്ര ചെയ്തവരിൽ ചിലർ ട്രാവൽസിന്റെ ഈ നടപടിക്കെതിരെ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണെന്നാണ് വിവരം.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *