മുത്തങ്ങ: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ സുൽത്താൻ ബത്തേരി പോലീസ് സ്റ്റേഷൻ പരിധിയിലെ മുത്തങ്ങ തകരപ്പാടി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് ബത്തേരി പോലീസ് ഇൻസ്പെക്ടർ ശ്രീകാന്ത് എസ് നായരും സംഘവും നടത്തിയ വാഹന പരിശോധനയിൽ മതിയായ രേഖകളില്ലാതെ കെഎസ്ആർടിസി ബസ്സിൽ കടത്തികൊണ്ടുവന്ന 10,80,000 രൂപ പോലീസ് പിടികൂടി. പണം കടത്തിയ മലപ്പുറം ചെറുമുക്ക് കണ്ടാൻതേ ട്ടിൽ മുഹമ്മദ് റാഫി കെ.റ്റി (26), തിരൂരങ്ങാടി പടിക്കൽ, വെളിമുക്ക്, ജലീൽ ഹൗസ് സഫ്വാൻ പി.പി (25) എന്നിവരെ കസ്റ്റഡിയിലെടുത്തു. പണം കോടതി യിലേക്ക് കൈമാറുമെന്ന് പോലീസ് അറിയിച്ചു. എസ്.ഐ രാംകുമാർ.സി, എഎസ്ഐ അശോകൻ, എസ്‌സിപിഒ മുസ്‌തഫ, സിപിഒ മാരായ രഞ്ജിത്ത്, രാജീവൻ, അഷ്റഫ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.














