മുംബൈ: വനിതാ പ്രീമിയർ ലീഗ് (WPL) 2026 സീസണിൽ വയനാട് സ്വദേശി സജന സജീവൻ മുംബൈ ഇന്ത്യൻസിനായി ജേഴ്സിയണിയും. താരലേലത്തിൽ 75 ലക്ഷം രൂപയ്ക്കാണ് ഈ ഓഫ് സ്പിന്നറെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്.നിർണ്ണായക സമയങ്ങളിൽ ലോവർ ഓർഡറിൽ റൺസ് കണ്ടെത്താനും, ബൗളിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാനും കെൽപ്പുള്ള താരമാണ് സജന. 2024 സീസണിൽ വെറും 10 ലക്ഷം രൂപയ്ക്കാണ് സജന മുംബൈയിലെത്തിയത്.
അന്ന് അരങ്ങേറ്റ മത്സരത്തിൽ തന്നെ അവസാന പന്തിൽ സിക്സർ അടിച്ച് മുംബൈയെ വിജയത്തിലെത്തിച്ച പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.കഴിഞ്ഞ സീസണുകളിലെ മികച്ച പ്രകടനവും അനുഭവപരിചയവുമാണ് ഇത്തവണ 75 ലക്ഷം രൂപ എന്ന ഉയർന്ന തുകയ്ക്ക് താരത്തെ നിലനിർത്താൻ മുംബൈ ഇന്ത്യൻസിനെ പ്രേരിപ്പിച്ചത്.














