Sultan Bathery

ഹയർസെക്കൻഡറി ഫലം; വയനാട് ഒന്നാമത്

ബത്തേരി: സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ വയനാട് ജില്ലയുടെ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതില്‍ പ്രധാന പങ്ക്. 93.33% വിജയശതമാനത്തോടെ സെന്റ് റോസലോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂമല ജില്ലയില്‍ എഴും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എട്ടും, ഗവ.സര്‍വ്വജന സ്‌കൂള്‍ പതിനൊന്നും സ്ഥാനം നേടി. 60 ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുള്ള ജില്ലയില്‍ നഗരസഭയുടെ സ്‌കൂളുകള്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ജില്ലയിലെ പരീക്ഷാഫലം ഉയര്‍ത്തുന്നതിന് നിര്‍ണ്ണായകമായി.

ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ്, അസോളസെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ നഗരസഭ തയ്യാറാക്കിയ ഡിജിറ്റല്‍ പഠനസഹായി ‘ഹൈ ഫ്‌ലൈ’ ഈ വിജയത്തിന് പിന്നില്‍ മുഖ്യപങ്ക് വഹിച്ചു. സംസ്ഥാനമെമ്പാടും ഈ പഠന സഹായി 1.75 ലക്ഷത്തിലധികം കുട്ടികള്‍ ഡൗണ്‍ലോഡ് ചെയ്യുകയുണ്ടായി. കൂടാതെ, നഗരസഭയുടെ നേതൃത്വത്തില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി ലഘു ഭക്ഷണം നല്‍കി അധിക സമയ പഠന ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. നഗരസഭാ പ്രസിഡന്റ് ടി.കെ. രമേശ്, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ്, നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ പി.എ. അബ്ദുള്‍ നാസര്‍ എന്നിവര്‍ വിജയികളെ അഭിനന്ദിച്ചു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.