Thursday, 22 October 2026
|
വയനാട് • കേരളം
TRENDING
▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ കെ.എസ്.ആർ.ടി.സി സർവീസുകൾ വർധിപ്പിക്കണം ▶ ഗുണ്ടൽപേട്ടിന് സമീപം കാർ മരത്തിലിടിച്ച് അപകടം: ഒമ്പത് വയസ്സുകാരൻ മരിച്ചു ▶ രാജ്യത്ത് 137 കാൻസർ മരുന്നുകളുടെ വില കുറയുന്നു; നവംബർ 9 മുതൽ പ്രാബല്യത്തിൽ ▶ ഡബ്ല്യു.എം.ഒ. ചരിത്രവും വൈവിധ്യവും: കുടുംബ സന്ദർശനത്തിന് മാറ്റുകൂട്ടി എക്സിബിഷൻ ▶ ബാലസഭ കുട്ടികളുടെ പോഷകാഹാര മേള സംഘടിപ്പിച്ചു ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Kerala

ഫോട്ടോ ഒന്നുതന്നെ… പക്ഷേ, 2 പിഴ; തിയേറ്ററില്‍ സിനിമ കാണുമ്പോഴും പുറത്ത് ‘ഗതാഗത നിയമ ലംഘനം’!

Wayanad News Daily Desk
ADVERTISEMENT • പരസ്യം

കൊച്ചി: ഒരു സ്ഥലത്തു നടന്ന ഗതാഗത നിയമ ലംഘനത്തിന്റെ ഫോട്ടോ ഉപയോഗിച്ചു മറ്റൊരു സ്ഥലത്തു കൂടി നിയമ ലംഘനം നടത്തിയെന്നു കാണിച്ച് കാര്‍ യാത്രക്കാരനു പിഴ ചുമത്തി. ഇതുമായി ബന്ധപ്പെട്ട് കൊച്ചി ട്രാഫിക്ക് പൊലീസിനെതിരെ പാലാരിവട്ടം സ്വദേശി നെറ്റോ പരാതി നല്‍കി. കൊച്ചി സിറ്റി ട്രാഫിക്ക് വെസ്റ്റ് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ 10.02നു കലൂരില്‍ വച്ച് സീബ്രാ ക്രോസിങ് ലംഘനത്തിനു നെറ്റെയുടെ വാഹനത്തിനു ആദ്യത്തെ ഇ ചെലാന്‍ ലഭിച്ചിരുന്നു. എന്നാല്‍ ഉച്ചയ്ക്കു 12.51നു കച്ചേരിപ്പടിയില്‍ വച്ച് മറ്റൊരു സീബ്രാ ക്രോസിങ് ലംഘനം കൂടി നടന്നതായി കാണിച്ചു രണ്ടാമത്തെ പിഴ ചുമത്തുകയായിരുന്നു.

രണ്ടാമത്തെ പിഴയ്ക്കായി ഉപയോഗിച്ച ഫോട്ടോ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയതെന്നു നെറ്റോ പറയുന്നു. ആദ്യത്തെ പിഴയ്ക്കായി ഉപയോഗിച്ച അതേ ചിത്രത്തിന്റെ വൈഡ് ആംഗിള്‍ ചിത്രമാണ് രണ്ടാമത്തെ ചെലാനിലും ഉപയോഗിച്ചിരിക്കുന്നത്. രണ്ട് ഫോട്ടോയിലേയും സീബ്രാ ലൈന്‍ അടയാളങ്ങള്‍ ഒന്നാണെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.മാത്രമല്ല, രണ്ടാമത്തെ പിഴ ലഭിച്ച സമയത്ത് 12.52ന് നെറ്റോ എംജി റോഡിലെ മാളില്‍ സിനിമ കാണുകയായിരുന്നു. വാഹനം മാള്‍ പാര്‍ക്കിങിലുമായിരുന്നു. ഇതിന്റെ പാര്‍ക്കിങ് രസീതും സിനിമാ ടിക്കറ്റും തെളിവായി ഹാജരാക്കിയിട്ടുണ്ട്.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *