Kalpetta

മിഠായി ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു



കൽപ്പറ്റ :വൈത്തിരി ബി.ആർ.സിക്ക് കീഴിൽ ഗൃഹാധിഷിഠിത വിദ്യാഭ്യാസം നടത്തുന്ന ശയ്യാവലംബരായ കുട്ടികൾക്കായി സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ മിഠായി- ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. കൽപ്പറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂൾ ഹാളിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ പി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. അവകാശങ്ങൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തി നേടിയെടുക്കുക, മാനസികോല്ലാസം നൽകുന്ന അന്തരീക്ഷം സൃഷ്ടിക്കുക, സർഗ്ഗാത്മകശേഷി വർദ്ധിപ്പിക്കുക, ഒത്തുചേരൽ വേദിയിലൂടെ പ്രതിഭകളെ കണ്ടെത്തുക, സർഗ്ഗാത്മകശേഷി വികാസം സാധ്യമാക്കുക, ജനപ്രതിനിധികൾക്ക് അതത് പഞ്ചായത്ത് പരിധിയിൽ കിടപ്പിലായ കുട്ടികളെ നേരിട്ട് കണ്ട് പരിചയപ്പെടാൻ അവസരമൊരുക്കൽ,രക്ഷിതാക്കൾക്കളുടെ പ്രശ്‌നങ്ങൾ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്താൻ അവസരമൊരുക്കൽ , കിടപ്പിലായ കുട്ടികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങളുടെ പിന്തുണ ഉറപ്പാക്കൽ എന്നിവയാണ് ക്യാമ്പിലൂടെ ലക്ഷ്യമാക്കിയത്.

ജില്ലയിൽ എല്ലാ തെറാപ്പിസെന്ററുകളിലും സ്‌പീച്ച് തെറാപ്പിസ്റ്റിന്റെ സേവനം ആവശ്യമാണെന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. കുട്ടികൾ തങ്ങളുടെ വിഷമതകളും ബുദ്ധിമുട്ടുകളും ജനപ്രതിനിധികളോടും അധ്യാപകരോടും പങ്കുവെച്ചു. പേപ്പർ ക്രാഫ്റ്റ്, ചിത്രരചന, കൊളാഷ് നിർമാണം, നാടൻ പാട്ടുകൾ, നാടൻ കളികൾ, കലാപരിപാടികൾ, ലഘു കായിക വിനോദങ്ങൾ, അഭിനയക്കളരി, കാർട്ടൂൺ, കഥപറയൽ, ക്യാമ്പ് ഫയർ തുടങ്ങി വൈവിധ്യങ്ങളായ പരിപാടികൾ ക്യാമ്പിൽ സംഘടിപ്പിച്ചു. സമാപന ദിനത്തിൽ കുട്ടികൾക്ക് പുതുവത്സര സമ്മാനങ്ങൾ വിതരണം ചെയ്തു.

നഗരസഭ കൗൺസിലർ എം. പി നവാസ് അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പ്രൊജക്ട് കോ-ഓർഡിനേറ്റർ വി. അനിൽകുമാർ, വൈത്തിരി എ.ഇ. ഒ ബാബു, വൈത്തിരി ബി.പി.സി പി. ഉമേഷ്‌, വിദ്യാകിരണം കോ-ഓർഡിനേറ്റർ വിൽ‌സൺ തോമസ്, ബി.ആർ.സി ട്രെയിനർ എം.പി അനൂപ്, ക്ലസ്റ്റർ റിസോഴ്സ് കോ- ഓർഡിനേറ്റർ ജിജിത്ത്, ബി.ആർ.സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.