പനമരം . പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കഴിഞ്ഞവർഷം ആരംഭിച്ച സിനാൻ മെമ്മോറിയൽ ഫുട്ബോൾ അക്കാദമിയിലെ കുട്ടികൾക്ക് ഫുട്ബോൾ മത്സരത്തിനുള്ള ജഴ്സി കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്രിയേറ്റീവ് വീഡിയോടെക് എംഡി യുമായ സിപി നൗഷാദ് ആണ് സ്കൂൾ കുട്ടികൾക്ക് ജേഴ്‌സി കൈമാറിയത് .ചടങ്ങിൽ പിടിഎ പ്രസിഡണ്ട്സി കെ മുനീർ. സ്കൂൾ ഹെഡ്മിസ്ട്രസ്ഷീജാ ജയിംസ് . കായികാധ്യാപകൻ നവാസ് ടി എന്നിവർ പങ്കെടുത്തു.














