തിരുവനന്തപുരം: വായ്പ കുടിശ്ശികയെ തുടര്‍ന്ന് കുടുംബത്തെ വീട്ടില്‍ നിന്നും പുറത്താക്കി സ്വകാര്യ ബാങ്ക്. പറണ്ടോട് സ്വദേശി നഹാസും കുടുംബവുമാണ് ജപ്തി നടപടി നേരിട്ടത്. അഞ്ചുമാസം പ്രായമുള്ള കുട്ടിയും വയോധികരും ഉള്‍പ്പെടെയുള്ള കുടുംബത്തെയാണ് പുറത്താക്കിയത്.
കുടുംബം 11 ലക്ഷം രൂപ വായ്പ എടുത്തതതില്‍ 6 ലക്ഷം രൂപ കുടിശിക തുടരുകയാണെന്നാണ് ബാങ്കിന്റെ വിശദീകരണം. എന്നാല്‍ ആറുമാസത്തെ ഇളവ് ആവശ്യപ്പെട്ടെങ്കിലും ബാങ്ക് തയ്യാറായില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഇതോടെയാണ് ബാങ്ക് ജപ്തി നടപടിയിലേക്ക് കടന്നത്.














