Kerala

അച്ഛനെതിരെ പരാതി പറയാനെത്തി; കമ്മിഷണർ ഓഫിസിനു മുന്നിൽ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ചു, യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം∙ സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ പ്രതിയെ പിടികൂടി പൊലീസ്. ഇന്നലെ രാത്രിയോടെ മാനവീയം വീഥിയില്‍ നിന്നാണ് പ്രതി അമല്‍ സുരേഷിനെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടിയത്.

ഇന്നലെ കമ്മിഷണര്‍ ഓഫിസില്‍ പരാതി പറയാന്‍ എത്തിയ യുവാവ്, ഓഫിസിനു മുന്നില്‍ വച്ചിരുന്ന പൊലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയായിരുന്നു. പിതാവിനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മിഷണര്‍ ഓഫിസില്‍ എത്തിയത്. എന്നാല്‍ പൊലീസുകാരുമായി തര്‍ക്കിച്ച് തിരിച്ച് വന്ന അമല്‍ പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറായി കെ. കാര്‍ത്തിക് ചുമതലയേറ്റ് തൊട്ടടുത്ത ദിവസം തന്നെയാണ് കമ്മിഷണര്‍ ഓഫിസില്‍ നിന്ന് ബൈക്ക് മോഷണം പോയത്. മോഷ്ടിച്ച ബൈക്കില്‍ നഗരം കറങ്ങിയ അമലിനെ വ്യാപക തിരച്ചിലിനൊടുവില്‍ പൊലീസ് പിടികൂടുകയായിരുന്നു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.