Kerala

2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ

കല്‍പ്പറ്റ: 2003ലെ മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസിന്റെ വിചാരണയ്ക്ക് സ്റ്റേ. ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി സ്റ്റേ. സി കെ ജാനു ഒന്നാം പ്രതിയായ കേസില്‍ 74 പേര്‍ പ്രതികളാണ്. 2003 ജനുവരി നാലിനാണ് മുത്തങ്ങ വനത്തില്‍ ഭൂസമരം ആരംഭിച്ചത്. ഭൂസമരക്കാരെ മുത്തങ്ങ വനത്തില്‍ നിന്നും ഒഴിപ്പിക്കുന്നതിനായുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായി നടന്ന വെടിവെയ്പ്പില്‍ ആദിവാസി ചെമ്മാട് ജോഗി കൊല്ലപ്പെട്ടിരുന്നു.അടുത്തിടെ സി കെ ജാനു യുഡിഎഫില്‍ ചേര്‍ന്നിരുന്നു. മുത്തങ്ങളുടെ ചരിത്രം മറന്നിട്ടില്ലെന്നും പിന്നാക്ക വിഭാഗത്തിന്റെ ഉന്നമനത്തിന് കൂടെനിന്നത് യുഡിഎഫ് ആണെന്നും മുന്നണിയില്‍ അര്‍ഹമായ പരിഗണനകിട്ടുമെന്നാണ് പ്രതീക്ഷയെന്നുമായിരുന്നു സി കെ ജാനു പ്രതികരിച്ചത്.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.