Listen live radio

വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് ഇനി പൊലീസിന്റെ അനുമതി നിര്‍ബന്ധം

after post image
0

- Advertisement -

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് പൊലീസിന്റെ അനുമതി നിര്‍ബന്ധമാക്കി. കൊവിഡ് വ്യാപനം നിയന്ത്രിക്കാനുളള ചുമതല പൊലീസിന് നല്‍കിയ സാഹചര്യത്തിലാണ് സ്റ്റേഷന്‍ ഓഫിസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയത്. കൂടാതെ രണ്ടാഴ്ചയ്ക്കുളളില്‍ രോ​ഗം വ്യാപിക്കുന്ന തോത് നിയന്ത്രിക്കാവുന്ന നിലയില്‍ എത്തിക്കണമെന്ന നിര്‍ദേശവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം. മരണം നടന്നാല്‍ വിവരം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ മാത്രമേ ചടങ്ങുകള്‍ നടത്തൂ എന്ന സമ്മതപത്രം വീട്ടുകാര്‍ എഴുതിനല്‍കണം. രണ്ടാഴ്ചയ്ക്കകം രോഗവ്യാപനതോത് നിയന്ത്രണവിധേയമാക്കണമെന്ന നിര്‍ദേശവും പൊലീസിനു ലഭിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.