പന്തളം∙ പ്രവാസി ദമ്പതികളുടെ വീട്ടിൽ നടന്ന മോഷണത്തിൽ 50 പവൻ സ്വർണാഭരണങ്ങൾ നഷ്ടമായി. പന്തളത്ത് കൈപ്പുഴയിൽ പ്രവാസിയായ ബിജു നാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ ബിജുവിന്റെ അമ്മ ഓമന മാത്രമാണ് താമസം. രാത്രിയിൽ ഇവർ മൂത്തമകന്റെ വീട്ടിലേക്കു പോകും. പതിവുപോലെ രാവിലെ മടങ്ങി വന്നപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 50 പവൻ സ്വർണം നഷ്ടമായതായി കണ്ടെത്തി. ബിജുവിന്റെ ഭാര്യയുടെ സ്വർണമാണ് വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്നത്. പന്തളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.














