Kerala

ഓട്ടോയിൽ നിന്നിറങ്ങി റോ‍ഡിലേക്ക് ഓടി മൂന്നുവയസ്സുകാരി, ബസ് സഡൻ ബ്രേക്കിട്ടു; അഭ്ഭുതകരം ഈ രക്ഷപ്പെടൽ

കോഴിക്കോട് ∙ കൊടിയത്തൂരിൽ റോഡിലേക്ക് ഓടിയ മൂന്നു വയസ്സുകാരി സ്വകാര്യ ബസ്സിനടിയിൽ പെടാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് കൊടിയത്തൂർ റൂട്ടിലോടുന്ന ബസ് ഡ്രൈവർ സിനോജിന്റെ ഇടപെടലാണ് വലിയൊരു ദുരന്തം ഒഴിവാക്കിയത്. അച്ഛനൊപ്പം ഓട്ടോയിൽ വന്നിറങ്ങിയ കുട്ടി റോഡിനു മറുവശത്തുനിന്ന ബന്ധുക്കളുടെ അടുത്തേയ്ക്ക് ഓടുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കുട്ടി അപകടത്തിൽനിന്നും രക്ഷപ്പെടുന്ന വിഡിയോ പുറത്തുവന്നു.

കോഴിക്കോട് തൊഴിൽ തേടി എത്തിയ ഇതരസംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് അപകടത്തിൽനിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബസ് ബ്രേക്കിട്ടു നിർത്തിയത് തന്റെ കഴിവല്ലെന്നും ദൈവം സഹായിച്ചതാണെന്നുമാണ് ഡ്രൈവർ പ്രതികരിച്ചത്. ഈ സംഭവത്തിനു ശേഷം രണ്ടു ദിവസം വാഹനം ഓടിക്കുവാൻ കഴിഞ്ഞില്ലെന്നും ബസ് ഡ്രൈവർ സിനോജ് പറഞ്ഞു.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.